തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജൻസി പെസോയുടെ അനുമതി. മെയ് 11ന് പുലർച്ചെയാണ് തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്നത്. സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇരു ദേവസ്വത്തിനും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഇലഞ്ഞിത്തറമേളവും കുടമാറ്റവും തെക്കോട്ടിറക്കവും പോലെ പൂരപ്രേമികൾക്ക് പ്രധാനപ്പെട്ടതാണ് വെടിക്കെട്ട്. മെയ് 8ന് വൈകീട്ട് ഏഴ് മണിയോടെയാണ് സാമ്പിൾ വെടിക്കെട്ട് അരങ്ങേറുക. മെയ് 10നാണ് പൂരം. 11ന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട് ഉണ്ടാവുക.
Content Highlights: Peso Central agency approval for Thrissur pooram Fireworks
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..