തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന്നിറക്കാന് അനുമതി. കര്‍ശന ഉപാധികളോടെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ എഴുന്നള്ളത്തിന് ഇറക്കാനാണ് അനുമതി. ആഴ്ചയില്‍ രണ്ട് പരിപാടികള്‍ക്ക് ആനയെ പങ്കെടുപ്പിക്കാം. നാല് പാപ്പാന്മാരുടെയും മേല്‍നോട്ടം ഉണ്ടാകണം. നിബന്ധനകള്‍ കര്‍ശനമായി പാലിക്കാമെന്ന് ആനയുടെ ഉടമകളില്‍ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ഉത്സവങ്ങള്ക്കിറക്കുക
നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം തൃശ്ശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് അനുമതി നല്കി ഉത്തരവിറക്കിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..