കേരളത്തില്‍ ഇങ്ങനെയൊന്നും നടക്കില്ല എന്ന മലയാളിയുടെ മിഥ്യാധാരണ പൊളിച്ചെഴുതേണ്ട സമയമായെന്ന് സാമൂഹ്യപ്രവര്‍ത്തകയായ പി. ഗീത. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ കേസാണ് ഇതെന്ന് കരുതുന്നില്ലെന്നും പതിനഞ്ച് വയസ്സ് മാത്രമുള്ള പ്രതിയുടെ ആക്രമണരീതി ഞെട്ടിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
താല്പര്യങ്ങള്ക്കും ഇഷ്ടങ്ങള്ക്കുമുപരി ഒരാളെ വേദനിപ്പിച്ചുകൊണ്ട് തന്റെ ഇഷ്ടം നടത്താം എന്ന് ആ കുട്ടി തീരുമാനിച്ചിടത്താണ് പ്രശ്നം. എന്നുംകാണുന്ന ഒരു പെണ്‍കുട്ടിയോട് പോലും ഇത്തരത്തില്‍ പെരുമാറാന്‍ പാകത്തില്‍ ആണ്‍കുട്ടികള്‍ക്ക് ധൈര്യം നല്കുന്ന പാട്രിയാര്‍ക്കല്‍ സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നതെന്നും ഗീത പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..