കോഴിക്കോട്: യു.എ.പി.എ കേസില്‍ അലന് ജാമ്യം ലഭിച്ചതോടെ അവന് തനിക്ക് രണ്ടാമത് ജനിച്ചപോലെയായെന്ന് അലന്റെ അമ്മ സബിത മഠത്തില്‍. ഇരുപത് വര്‍ഷം മുമ്പ് അവന് ജനിച്ചപ്പോള്‍ തന്നെ പല സങ്കീര്‍ണതകളും ഉണ്ടായിരുന്നു. അവനെ തിരിച്ച് കിട്ടുമോയെന്ന് തന്നെ പേടിച്ചിരുന്നു. പക്ഷെ തിരിച്ച് കിട്ടി, അത് പോലെ തന്നെയാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്നും സബിത മഠത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പല കാര്യങ്ങള്‍ക്കൊണ്ടും പ്രിവിലേജ് കുടുംബം എന്നൊക്കെ പറഞ്ഞ് പീഡിപ്പിക്കപ്പെട്ടവരാണ് ഞങ്ങള്‍. എന്നാല്‍ ഒരു പ്രിവിലേജും ഇല്ലെന്നതിന്റെ തെളിലാണ് തന്റെ മകന് പത്ത് മാസം അവിടെ കിടക്കേണ്ടി വന്നത്. രണ്ട് പേര്‍ക്കും ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ട്. അലന് മാത്രമാണ് കിട്ടിയിരുന്നതെങ്കില്‍ വീണ്ടും ഞങ്ങള്‍ ക്രൂശിക്കപ്പെട്ടേനെയെന്നും സബിത പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു ഏറെ വിവാദമായ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതികളായ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരു മാസത്തിന് ശേഷം കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..