പള്ളിപ്പുറം സ്വര്‍ണ്ണ കവര്‍ച്ചക്കേസില്‍ ആക്രമണത്തിനിരയായ സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്നും രേഖകളില്ലാത്ത 75 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. നേരത്തെ കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം പോലീസിനു കാര്‍ കൈമാറുന്നതിന് മുമ്പ് മാറ്റിയിരുന്നു.
പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ആക്രമണം നടന്നതിന് ശേഷം പോലീസില്‍ വിവരമറിയിക്കുന്നതിന് മുമ്പ് ഒരു ജ്വല്ലറി ഉടമയേയും ബന്ധുവിനേയും ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ഇയാള്‍ സമ്മതിച്ചിരുന്നില്ല.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 75 ലക്ഷം രൂപ കൈമാറിയതായി സമ്പത്ത് മൊഴി നല്‍കിയത്. കഴിഞ്ഞദിവസം വൈകിട്ട് പോലീസ് പണം പിടിച്ചെടുത്തു. രേഖകളില്ലാത്ത പണമായതിനാല്‍ ഇത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണസംഘം പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..