തീജ്വാലയ്ക്ക് മുന്നിലൂടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന മോഡൽ. കഴിഞ്ഞ ദിവസം ടിക് ടോക്കിലെ തരംഗമായിരുന്നു ഈ വീഡിയോ. എന്നാൽ 11 മില്യൺ ഫോളോവേഴ്സുള്ള മോഡലിന് പിന്നെ കിട്ടിയത് നല്ല ഉഗ്രൻ പണി. ഹുമൈറ അസ്ഘർ എന്ന പാകിസ്താനി മോഡലാണ് രാജ്യത്ത് പടരുന്ന കാട്ടുതീയുടെ മുന്നില്‍വെച്ച് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തത്.
തീജ്വാലകൾക്ക് മുന്നിലൂടെ വെളുത്ത ഗൗണിട്ട് ഹുമൈറ അസ്ഘർ നടന്നുവരുന്നതായിരുന്നു വീഡിയോയിലെ ദൃശ്യം. ഞാൻ ഉള്ള ഇടങ്ങളിലെല്ലാം തീ ഉയരും എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു അവർ വീഡിയോ പങ്കുവെച്ചത്. എന്നാൽ തീ കെടുത്താൻ ശ്രമിക്കാതെ അതിനു മുന്നിൽ നിന്ന് വീഡിയോ എടുത്തതിന് ആളുകൾ രൂക്ഷ വിമർശനവുമായെത്തി. പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി യാതൊരു അറിവുമില്ലെന്നും ആളുകൾ വിമർശനം ഉന്നയിച്ചു.
എന്നാൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് മോഡലിന്റെ പക്ഷം. പാകിസ്താന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരുന്നു. ഇതിനെ തുടർന്നുണ്ടായ ഉഷ്ണ തരംഗത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ ഉയർന്നു. ഇത്തരത്തിൽ ഒരു സ്ഥലത്തായിരുന്നു ഹുമൈറയുടെ ടിക് ടോക് വീഡിയോ ചിത്രീകരണം.
Content Highlights: Pak Forest Fire, Forest Fire Tik Tok, humaira asghar, pakistani model humaira, forest fire pakistan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..