ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിലെ അദൃശ്യ കക്ഷികള്‍ - മുഹമ്മദ് റിയാസ്


സ്വന്തം ലേഖകന്‍

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം മുന്നില്‍ കണ്ട് ഇത്തരക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഇവര്‍ക്കെതിരേ മിണ്ടാത്തത്.

കോഴിക്കോട്: ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിലെ അദൃശ്യ കക്ഷികളാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള സമരത്തില്‍ ഇത്തരം ആളുകള്‍ നുഴഞ്ഞ് കയറുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മുസ്ലീംലിഗ് പ്രവര്‍ത്തകര്‍ക്കും യു.ഡി.എഫി.ലെ മറ്റ് കക്ഷികള്‍ക്കു വ്യക്തമായി അറിയാം. പക്ഷെ കോണ്‍ഗ്രസ് അവരെ തള്ളിപ്പറയുന്നില്ല. ഇത് ഗൗരവമായ കാര്യമാണ്.

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം മുന്നില്‍ കണ്ട് ഇത്തരക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഇവര്‍ക്കെതിരേ മിണ്ടാത്തത്. ഇത് വലിയ കലാപമായി യു.ഡി.എഫിനുള്ളില്‍ മാറുന്ന കാലം അതിവിദൂരമല്ല. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഇപ്പോള്‍ യു.ഡി.എഫിലെ അദൃശ്യകക്ഷികളായി മാറിയിരിക്കുകയാണ്. ഇവരെ തിരിച്ചറിയാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും മുഹമ്മദ് റിയാസ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

മുസ്ലീം ലീഗിലെ പലരും ബി.ജെ.പി വിധേയത്വമുള്ളവരായി മാറി. അന്തമായ മാര്‍ക്സിസ്റ്റ് വിരോധത്തിനുപ്പുറം ഈ ബിജെപി വിധേയത്വം അപകടമാണ്. ഇത് സംഘപരിവാറിനെ സഹായിക്കാനേ ഉപകരിക്കൂ. കെ.എം ഷാജിയുടേയും, എം.കെ മുനീറിന്റേയുമെല്ലാം പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതാണ് മനസ്സിലാവുന്നത്. ഇവരുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാലും അവരുടെ ബിജെപി വിധേയത്വം മനസ്സിലാവും. ഇക്കാര്യം പ്രവര്‍ത്തകര്‍ ഇനിയെങ്കിലും തിരിച്ചറിയണം. കോണ്‍ഗ്രസിലേയും ലീഗിലേയുമെല്ലാം മതനിരപേക്ഷ മനസ്സുള്ള വോട്ടുചെയ്യുന്നവരും അല്ലാത്തവരുമായ പ്രവര്‍ത്തകര്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും റിയാസ് വ്യക്തമാക്കി.

Content highlights: P A Muhammed Riyas comments on infiltration of jamaat e islami and SDPI in UDF

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented