പലതും ശ്രദ്ധയില്‍പെടാത്ത മുഖ്യമന്ത്രി സ്വന്തം ശ്രദ്ധ ഒന്ന് ശ്രദ്ധിക്കണം- കടുത്ത വിമര്‍ശനവുമായി ഷാഫി


സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മറുപടികളെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷ എം.എല്‍.എ. ഷാഫി പറമ്പില്‍. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടാത്ത സാഹചര്യത്തില്‍ തന്റെ ശ്രദ്ധ അദ്ദേഹമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്ന് ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെ പാലക്കാട്ടെ വസതിയില്‍ നിന്നും വിജിലന്‍സ് ബലമായി പിടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ 'ശ്രദ്ധയില്‍ പെട്ടിട്ടില്ല' എന്ന ഉത്തരത്തെ ഉദ്ധരിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ കളിയാക്കല്‍.

ഭരണത്തിന്റെ ഇടനാഴിയില്‍ അവതാരങ്ങളുണ്ടാകില്ല എന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അവതാരങ്ങളുടെ ചാകരയാണ്. പാലക്കാടു വെച്ച് സരിത്തിനെ അറസ്റ്റ് ചെയ്തത്, വിജിലന്‍സ് മേധാവിയുടെ സ്ഥാനമാറ്റം, ഉന്നത ഉദ്യോഗസ്ഥരുടെ പുസ്തകമെഴുത്ത് തുടങ്ങിയ വിഷയങ്ങളിലും ഷാഫി സര്‍ക്കാരിനെ വിമര്‍ശിച്ചു.

Content Highlights: Shafi Parambil MLA, CM Pinarayi Vijayan, diplomatic baggage case, opposition mla's kerala, vigilance

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented