മുഖ്യമന്ത്രി എന്താ മഹാരാജാവാണോ? കേരളത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമാണോ ഇതൊക്കെ? - വി.ഡി. സതീശന്‍


മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ ജനാധിപത്യപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

"ഇപ്പോള്‍ നടക്കുന്നതെന്താ മഹാരാജാവിന്റെ തേരോട്ടമോ? മുഖ്യമന്ത്രി എന്താ മഹാരാജാവാണോ? മഹാരാജാക്കന്മാരുടെ കാലത്ത് പ്രജകള്‍ക്ക് ഇത്രയും പ്രശ്‌നമുണ്ടായിരുന്നില്ലല്ലോ. കേരളത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമാണോ ഇപ്പോള്‍ നടക്കുന്നതൊക്കെയും". - വി.ഡി. സതീശന്‍ ചോദിക്കുന്നു.

വിമാനത്തിനുള്ളില്‍വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ഇ.പി. ജയരാജന്റെ പ്രസ്താവന കള്ളമാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ഈ പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്നതും കള്ളമാണെന്നും അങ്ങനെയെങ്കില്‍ അവരെ എന്തുകൊണ്ട് പരിശോധനയ്ക്ക് വിധേയരാക്കിയില്ല എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Content Highlights: VD Satheesan, Kerala Opposition leader, Kerala CM, Pinarayi Vijayan, EP Jayarajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


UDAIPUR MURDER

1 min

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം | VIDEO

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented