കൂട്ടത്തിലുള്ളവരെയല്ല എതിരാളികളെയാണ് ഫൗള്‍ ചെയ്യേണ്ടത് - മാത്യു കുഴല്‍നാടന്‍


പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന ഒരു നിലപാടും സമീപനവും പാര്‍ട്ടി നേതാക്കന്മാരില്‍നിന്ന് ഉണ്ടാവരുത് എന്നതാണ് ആഗ്രഹം - മാത്യു കുഴല്‍നാടന്‍ പറഞ്ഞു...

ഒരു ഫുട്‌ബോള്‍ ടീമില്‍ ഗോളി എങ്ങനെയാണോ ടീമിനെ പിടിച്ചുനിര്‍ത്തുന്നത് അതുപോലെയാണ് പാര്‍ട്ടിക്ക് അതിന്റെ പ്രവര്‍ത്തകരെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കൊച്ചിയില്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എത്ര വലിയ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടെങ്കിലും കളി ജയിച്ചുകൊള്ളണമെന്നില്ല. ഗോളടിക്കുന്നവനാണ് സ്റ്റാര്‍ ആവുക. അവരുടെ ഫ്ലെക്സ് ബോര്‍ഡുകളാവും വരിക. ഫോര്‍വേഡ് കളിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലൈം ലൈറ്റും പ്രാധാന്യവും ലഭിക്കുക, കുഴല്‍നാടന്‍ പറഞ്ഞു.

പക്ഷേ അതേസമയം തന്നെ ആ ടീമിനെ പിടിച്ചുനിര്‍ത്തുന്ന ഒരു ഗോളിയുണ്ട്. യഥാര്‍ഥത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഗോളിയെന്നാണ് ഞാന്‍ കരുതുന്നത്. അവരെ നിരാശരാക്കുന്ന ഒരു നിലപാടും സമീപനവും പാര്‍ട്ടി നേതാക്കന്മാരില്‍നിന്ന് ഉണ്ടാവരുത് എന്നതാണ് ആഗ്രഹം. ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്ന ആളുകളുമുണ്ടാകും. എതിരാളികളെയാണ് അല്ലാതെ കൂട്ടത്തിലുള്ളവരെ അല്ല ഫൗള്‍ ചെയ്യേണ്ടത് - മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Content Highlights: mathew kuzhalnadan mla, congress state conclave 2022, shashi tharoor, football, congress kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented