ഇത് ഏലീശ്വ പയസ് എന്ന 68 വയസ്സുകാരി .കത്രികടവ് റെയില്‍വേ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ വര്‍ഷങ്ങളായി വാടകയ്ക്കാണ് താമസം. ചെറിയ ജോലികള്‍ ചെയ്ത് ജീവിതം തള്ളിനീക്കുന്ന ഇവര്‍ക്ക് ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല.
മങ്ങിയ ഓര്‍മ്മകളില്‍ നിന്നും വീട് മൂലമ്പള്ളിയില്‍ ആയിരുന്നു എന്നും ഒരു സഹോദരി മട്ടാഞ്ചേരിയില്‍ നിന്നും വല്ലപ്പോഴും സഹായവുമായി എത്താറുണ്ടെന്നും ഏലിശ്വ പറയുന്നു. ഒരു മഴ പെയ്താല്‍ മുങ്ങിപ്പോകുന്ന വൈദ്യുതി എത്തിയിട്ടില്ലാത്ത ഈ കെട്ടിടത്തില്‍ താമസക്കാരായി ഏലീശ്വ ഉള്‍പ്പെടെ ഇരുപതോളം കുടുംബങ്ങളുണ്ട്.
ലോകം മഹാമാരിയെ നേരിട്ടുകൊണ്ട് തന്നെ പുതിയ ഡിജിറ്റല്‍ യുഗത്തിലേക്കു പോകുമ്പോള്‍ ഒരു തിരിച്ചറിയല്‍ രേഖ പോലും ഇല്ലാതെ കൊച്ചി നഗരത്തിന്റെ നടുവില്‍ ഒറ്റമുറി വീട്ടിലെ ഇരുട്ടില്‍ ജീവിതം തള്ളി നീക്കുകയാണ് കുറേ ജീവിതങ്ങള്‍
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..