ഭീഷണിയാണോ എന്ന് എം നൗഷാദ്, ഞങ്ങളിവിടെ കുറേ നാളായെന്ന് വി.ഡി സതീശൻ; നിയമസഭയിൽ വാക്‌പോര്


ലോകായുക്ത ഭേദഗതി ബിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കർ ചെയറിലുണ്ടായിരുന്ന എം നൗഷാദും തമ്മിൽ വാക് പോര്. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ എ.എൻ ഷംസീർ എം.എൽ.എ അടക്കമുള്ളവർ എഴുന്നേറ്റ് നിന്ന് ബഹളമുണ്ടാക്കിയതാണ് പ്രശ്നത്തിന് തുടക്കം. ബഹളമുണ്ടാക്കിയ എം.എൽ.എമാരെ നോക്കി വി.ഡി സതീശൻ സംസാരിക്കുമ്പോൾ ഇങ്ങോട്ട് നോക്കി സംസാരിക്കൂവെന്ന് എം. നൗഷാദ് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു.

എന്താ അങ്ങോട്ട് നോക്കി സംസാരിച്ചാൽ വല്ല കുഴപ്പമുണ്ടോയെന്ന് വി.ഡി സതീശൻ ചോദിച്ചു. ഞാനല്ലേ സംസാരിക്കുന്നത് അവിടെയിരിക്ക് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്നാണ് താങ്കളെന്താ ഭീഷണിപ്പെടുത്തുന്നോയെന്ന് നൗഷാദ് ചോദിച്ചത്. ഇത് ഏറെ നേരം നൗഷാദും വി.ഡി സതീശനും തമ്മിൽ തർക്കമുണ്ടാക്കി. ഞങ്ങളിവിടെ കുറെ നാളയല്ലോ ഇരിക്കുന്നൂവെന്ന് സതീശൻ പറഞ്ഞു.

Content Highlights: Niyamasabha VD satheesan and m a noushad fight

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented