ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് തന്നെ ഫോണില്‍ വിളിക്കരുതെന്നും വിളിച്ചാല്‍ വിവരമറിയുവെന്നും ഉദ്യോഗസ്ഥനോട് മജിസ്‌ട്രേറ്റ്. നെയ്യാറ്റിൻകരയിലാണ് സംഭവം. കൂടാതെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു.
ലോക്ക്ഡൗണിന്റെ ഭാഗമായി പ്രതികളെ നേരിട്ട് ഹാജരാക്കുന്നതിലടക്കം നിയന്ത്രണം ഏർപ്പെടുത്തുമ്പോഴാണ് മജിസ്ട്രേറ്റിന്റെ വിചിത്ര ഉത്തരവ്. നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കഴിഞ്ഞദിവസമാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. സി.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക കാര്യങ്ങൾക്കായി തന്നെ നേരിട്ട് ഫോണിൽ വിളിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. ഓഫീസിലോ ബെഞ്ച് ക്ലർക്കിനെയോ വിളിക്കണമെന്നാണ് നിർദേശം.
എസ്.എച്ച്.ഓ മാർക്കുള്ള മെമ്മോ കോടതി പരിധിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചു. എക്സൈസ് ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണെന്ന് ഉത്തരവിലുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..