10 ലക്ഷം അക്കൗണ്ടുകൾക്ക് താഴിട്ട് നെറ്റ്ഫ്‌ളിക്‌സ്; കർശന നടപടിയുമായി ജനപ്രിയ ഒ.ടി.ടി


1 min read
Read later
Print
Share

പത്ത് ലക്ഷത്തിലേറെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്. പാസ്‌വേഡ് ഷെയർ ചെയ്തതിനോ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനോ ഒന്നുമല്ല ഈ നടപടി. റഷ്യക്കാരായതുകൊണ്ടാണ്! പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കളെ കയ്യൊഴിഞ്ഞുകൊണ്ട് റഷ്യയിൽ സേവനം നിർത്തലാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.

യുക്രൈനിന് നേരെ റഷ്യ നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ഇതോടെ റഷ്യൻ പൗരന്മാർക്ക് ഇനി മുതൽ അവരുടെ ഫോണിലും ടിവിയിലും കംപ്യൂട്ടറിലുമൊന്നും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാൻ കഴിയാതെ വരും. ഇതോടെ റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ പട്ടികയിൽ നെറ്റ്ഫ്ളിക്സും ഇടംപിടിച്ചു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് നെറ്റ്ഫ്ളിക്സ്.

മാർച്ചിൽ തന്നെ റഷ്യയിൽ നിന്നുള്ള ഭാവി പദ്ധതികളും ഏറ്റെടുക്കലുകളും നിർത്തിവെച്ചതായി നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കമ്പനി റഷ്യയിൽ നിന്ന് പിൻമാറുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കാനുള്ള ഈപ്രഖ്യാപനം ഇപ്പോഴാണ് നടപ്പിലാക്കുന്നത്.

Content Highlights: Netflix stops Service in Russia

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

00:47

റോഡിന് കുറുകെ ഓടിയ നാലുവയസ്സുകാരിയെ കാര്‍ തട്ടി; അത്ഭുതകരമായി രക്ഷപ്പെട്ടു

May 17, 2023


00:43

വയനാട്ടില്‍ മരത്തിന് മുകളില്‍ പുലി; പോലീസിനെ വിളിച്ച് വഴിയാത്രക്കാര്‍

Mar 28, 2022


Sheeba George IAS

ഇടുക്കി ജില്ലയിലെ ആദ്യ വനിതാ കളക്ടറായി ഷീബാ ജോര്‍ജ്ജ് ഐ.എ.എസ്.

Jul 16, 2021

Most Commented