ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ പ്രദർശനത്തിനായുള്ള പടക്കപ്പലിന്റെ കരയാത്ര ശനിയാഴ്ച തുടങ്ങി. രാവിലെ ആറിനു തണ്ണീർമുക്കത്തുനിന്ന് കപ്പലും വഹിച്ചുള്ള മൾട്ടി ആക്സിൽ ബുള്ളർ യാത്രതുടങ്ങിയത്.
കപ്പലിന്റെ കരയാത്രയ്ക്കായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ആദ്യദിനം 15 കിലോമീറ്റർ യാത്രയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തണ്ണീർമുക്കം റോഡും ചേർത്തല നഗരവും കടന്ന് ദേശീയപാതയിൽ സുരക്ഷിത ഇടമാണ് ആദ്യദിനം ലക്ഷ്യമിടുന്നത്. വൈകീട്ടു നാലുമണിക്കുള്ളിൽ ദേശീയപാതയിൽ കപ്പലെത്തിക്കാനാകുമെന്നാണ് കണക്കാക്കുന്നതെന്ന് ട്രാൻസ്പോർട്ടിങ് കോ ഓർഡിനേറ്റർ എസ്. രാജേശ്വരി പറഞ്ഞു.
96 ചക്രങ്ങളുള്ള മൾട്ടി ആക്സിൽ ബുള്ളറിൽ കയറ്റിയ കപ്പലിന് വാഹനം ഉൾപ്പെടെ 7.40 മീറ്റർ ഉയരവും 5.8 മീറ്റർ വീതിയുമാണിപ്പോഴുള്ളത്. ഇതിനനുസരിച്ചാണ് റോഡിൽ ക്രമീകരണങ്ങൾ. വൈദ്യുതിലൈനുകൾ ഓഫാക്കി, പൊക്കാവുന്ന ലൈനുകൾ മുളയുപയോഗിച്ചു പൊക്കിയും അല്ലാത്തതുമാത്രം അഴിച്ചുമാറ്റിയുമായിരിക്കും കപ്പലിനു വഴിയൊരുക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..