കോതി മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മാണപ്രവര്‍ത്തനം തുടരുന്നു; പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്‍


കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു...

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ ശുദ്ധീകരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പ്രദേശവാസികളുടെ എതിര്‍പ്പ് വകവെക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ജനവാസമേഖലയ്ക്ക് നടുവില്‍ പ്ലാന്റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലാപാടിലാണ് ജനങ്ങള്‍.

കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. രാവിലെതന്നെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി തടഞ്ഞിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും പണിക്കാരും എത്തിയതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.



പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ, മുഖദാര്‍ ചാലപ്പുറം വാര്‍ഡുകളില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് സമരസമിതി അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Content Highlights: Kozhikode corporation, kothi stp, sewage plant construction, kothi kozhikode, kerala police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented