മൂലധന നിക്ഷേപത്തിനായി കടം വാങ്ങാതെ ലോകത്തെവിടെയും മുതലാളിത്തം വളർന്നിട്ടില്ലെന്നും ഇത് മുതലാളിത്ത സമൂഹമാണ്, സോഷ്യലിസമല്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് മുക്കത്ത് ജനകീയ പ്രതിരോധജാഥക്ക് നൽകിയ സ്വീകരണത്തിനിടെ കെ.റെയിലുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു എം.വി.ഗോവിന്ദന്റെ പരാമർശം.
പിണറായി വിജയൻ ഗവൺമെൻറ് കൈകാര്യം ചെയ്യുന്നത് സോഷ്യലിസമാണന്ന തെറ്റിദ്ധാരണ വേണ്ടന്നും മുതലാളിത്ത ഭരണകൂടത്തിൻ്റെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങി മൂലധന നിക്ഷേപം നടത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Content Highlights: CMP State Secretary MV Govindan Speech at Janakeeya Prathirodha Yathra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..