പന്നിക്ക് വെച്ച കെണി പോലീസുകാര്‍ക്ക് വിനയായി; പാലക്കാട് പോലീസുകാര്‍ മരിച്ചത് ഷോക്കേറ്റുതന്നെ


പാലക്കാട് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ ഉള്ള രണ്ടുപേരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ്. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

ഇരുവരും നേരത്തേ വനംവകുപ്പ് കേസില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു. 2016-ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി ഉപയോഗിച്ച് പിടികൂടിയതാണ് ഇവരുടെ മേലുള്ള കേസ്. ഇവര്‍ സ്ഥിരമായി ഇത്തരത്തില്‍ വൈദ്യുതക്കെണി സ്ഥാപിച്ച് കാട്ടുപന്നികളെ പിടികൂടാറുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.

ഈ വിവരം പോലീസുകാര്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ സഹായകമാകും എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ടോടെയാണ് സുരേഷിനെയും സജിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ സ്ഥാപിച്ച വൈദ്യുതക്കെണിയില്‍ നിന്നാണ് പോലീസുകാര്‍ക്ക് ഷോക്കേറ്റത് എന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്.

Content Highlights: muttikulangara police camp, palakkad ar camp, catching wild boar, electric trap, forest department

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented