റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിശോധന കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്താകമാനം ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍വാഹനവകുപ്പ്. അപകടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ക്യാമറ വരിക. 225 കോടിരൂപയാണ് പദ്ധതിച്ചെലവ്.
വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുകയാണ് കാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വ്യാജ നമ്പര്‍, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിള്‍ ഉപയോഗം തുടങ്ങിയവയെല്ലാം കാമറയില്‍ വ്യക്തമായി പതിയും.
Content Highlights: motor vehicles department to install 726 AI cameras all over kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..