നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവെച്ചു


തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി. ബസ് യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹങ്ങള്‍, ചരക്കു കടത്തല്‍ വാഹനങ്ങള്‍ എന്നിവയും നിരത്തിലിറങ്ങില്ല.

പാല്‍, പത്രം, വിവാഹം,തിരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. SSLC, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്.വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented