ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന 12 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് കോഴിക്കോട് ഭാഗികം. ചുരുക്കം ചില കെ.എസ്.ആര്.ടി.സി. സര്‍വീസുകളല്ലാതെ പൊതുഗതാഗതം നിലച്ചു. ബി.എം.എസ്. ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെങ്കിലും രണ്ടോ മൂന്നോ ഓട്ടോറിക്ഷകള്‍ മാത്രമാണ് കോഴിക്കോട് സര്‍വ്വീസ് നടത്തിയത്. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..