കൈകൊടുത്തു പുഞ്ചിരിച്ച് ഡ്രൈവിങ് സീറ്റിനരികിൽ അമ്മയോടു ചേർന്ന് അഹിജ നിന്നു. മകളെ സാക്ഷിയാക്കി സുജ ബസിന്റെ സ്റ്റിയറിങ് തിരിച്ചു. സ്കൂൾ അങ്കണത്തിലൂടെ കുട്ടികളെയും കൂട്ടി ഒരു കുട്ടി ട്രിപ്പ്. മകൾ പഠിക്കുന്ന സ്കൂളിൽ ഡ്രൈവറായി അമ്മയെത്തുമ്പോൾ തിരുവനന്തപുരം ഗവ. കോട്ടൺഹിൽ സ്കൂളിന് ഇതു പുതുചരിത്രം. ഇടയ്ക്കിടെ സഡൻ ബ്രേക്കിടുന്ന ജീവിതത്തെ അതിദൂരം ഓടിക്കാനുള്ള ആത്മവിശ്വാസമാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്ന് സുജ പറയുന്നു.
പി.ടി.എ. ഫണ്ട് വകയിരുത്തി വാങ്ങിയ ബസിന്റെ താക്കോൽ മന്ത്രി ജി.ആർ.അനിൽ കൈമാറുമ്പോൾ അഹിജയുടെ കൂട്ടുകാരും കൈയടിച്ച് ഒപ്പം കൂടി. കോട്ടൺഹിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അഹിജ.
Content Highlights: Mother Takes charge as Bus Driver in Daughter's School, Driver Mother at Cottonhill School
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..