രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകള്‍ വഹിച്ചത് മോന്സണ് മാവുങ്കല്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. കൊച്ചിയിലെ പഞ്ച നക്ഷത്രഹോട്ടലുകളിലായി പല ഉന്നതരുടെയും പിറന്നാളാഘോഷ ചടങ്ങുകളും മോന്സണ് സംഘടിപ്പിച്ചു. ഇവയില്‍ പങ്കെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും സിനിമാതാരങ്ങളുമൊക്കെ എത്തിയിരുന്നു.
മോന്സന് കേരളത്തില്‍ ഭൂമി നിക്ഷേപങ്ങള്‍ കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും നിക്ഷേപങ്ങല്‍ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതായിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ചു മുന്നിലേക്ക് വെക്കുന്ന കുറ്റങ്ങള്‍ മാത്രമേ മോന്സണ് ഇപ്പോള്‍ അംഗീകരിക്കുന്നുള്ളു. പുറത്തു വരാത്ത കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..