നഗ്നചിത്രം കാണിച്ച് ഭീഷണി മുഴക്കിയെന്ന യുവതിയുടെ പരാതിയിൽ തെളിവുണ്ടായിട്ടും മോൻസനെ അറസ്റ്റ് ചെയ്യാതെ പോലീസ്. യുവതിയുടെ പരാതിയിൽ മോൻസൺ രണ്ടാം പ്രതിയാണ്. ഫെബ്രുവരിയിലാണ് മോൻസൻ മാവുങ്കൽ, ശരത് സുന്ദരേശൻ എന്നിവർക്കെതിരെ യുവതി പരാതി നൽകിയത്. എന്നാൽ മോൻസണെതിരായ പരാതി ആദ്യം പോലീസ് സ്വീകരിച്ചില്ല. വിവാഹവാഗ്ദാനം നൽകി ശരത് തന്നെ പറ്റിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.
താൻ മാത്രമല്ല, പല യുവതികളും സമാനമായ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് പിന്നെയാണ് മനസിലായത്. തനിക്ക് കുടുംബത്തിന്റെ പിന്തുണ കിട്ടിയിരുന്നു. ശരത്തിന്റെ ഫോണിൽ തന്റെ സ്വകാര്യചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. അത് മോൻസന്റെ കയ്യിൽ കൊടുത്തിട്ട് മോൻസൻ അതുവെച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. മാതാപിതാക്കളേയും സഹോദരനേയുമെല്ലാം പല രാഷ്ട്രീയനേതാക്കളും വിളിച്ച് കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും യുവതി മാതൃഭൂമി ന്യൂസിനോടുപറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..