കോഴിക്കോട്: കാള്‍ മാര്‍ക്സിനെതിരെ വിവാദ പരാമര്‍ശവുമായി എം.കെ മുനീര്‍ എം.എല്‍.എ. 'മാര്ക്സിനേപ്പോലെ വൃത്തിയില്ലാത്ത ഒരു മനുഷ്യന് ഈ ഭൂമിയില്‍ കാണില്ല. കുളിക്കില്ല, പല്ലുതേക്കില്ല, കുപ്പായം മാറ്റില്ല. ഭാര്യയും വീട്ടുജോലിക്കാരിയും ഒരേസമയമാണ് ഗര്‍ഭിണിയായത്. ജോലിക്കാരിയുടെ മകന് അടുക്കളയിലൂടെ മാത്രമേ അകത്തു കയറാന്‍ കഴിയൂ. ആ കുട്ടിക്ക് മാര്‍ക്സിന്റെ അതേ ഛായയാണ്' - മുനീര്‍ പറഞ്ഞു.
നേരത്തേ ഡിവൈഎഫ്ഐ നേതാവ് സ്വരാജിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആ പുസ്തകം കാണിച്ചു തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പോള്‍ ജോണ്സണ് എഴുതിയ ഇന്റലക്ച്വല്‍സ് എന്ന പുസ്തകത്തിന്റെ കവര്‍ സ്ക്രീനില്‍ കാണിച്ച്, ഇതാണ് ആ പുസ്തകമെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കാമ്പയിനില്‍ സംസാരിക്കുകയായിരന്നു മുനീര്‍.
Content Highlights: mk muneer makes controversial remarks on karl marx
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..