ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശം സംബന്ധിച്ച വിവാദത്തിൽ വിമർശനവും പ്രതിഷേധവും കനത്തതിനെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവച്ചു. വിവാദ പ്രസംഗം ആദ്യം വാർത്തയാക്കിയത് മാതൃഭൂമി ഡോട്ട് കോം ആയിരുന്നു.
ബുധനാഴ്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ സജി ചെറിയാൻ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മാധ്യമങ്ങളെ കണ്ട് രാജിവയ്ക്കുകയാണെന്നറിയിച്ചത്.രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് ആദ്യമായി രാജിവയ്ക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ.
'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും.' എന്നാണ് സി.പി.എം. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിപരിപാടിയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..