പ്രത്യാശയുടെ മഞ്ഞുകാലമായി വീണ്ടും ഒരു ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ ഒരുക്കി ക്രൈസ്തവർ. തിരുപിറവി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയും പാതിരാ കുര്‍ബാനയും നടന്നു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍.
കോവിഡ് കാലമായതിനാൽ മുൻ വർഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. മിക്ക ദേവാലയങ്ങളിലെ ചടങ്ങുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. വലിയ ആഘോഷം ഒന്നും ഉണ്ടായില്ലെങ്കിലും ക്രിസ്മസിനെ വരവേൽക്കാൻ വിശ്വാസികൾ പുൽകൂടുകളും നക്ഷത്ര വിളക്കുകളും എങ്ങും ഒരുക്കിയിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..