അമ്മയില്ലാതെ രണ്ട് അച്ഛന്മാർക്ക് ഏഴ് കുഞ്ഞുങ്ങൾ ജനിച്ചുകഴിഞ്ഞു. ജപ്പാനിലെ ക്യുഷു സർവ്വകലാശാലയിലാണ് പെൺ എലി ഇല്ലാതെ രണ്ട് ആൺ എലികളെ ഉപയോഗിച്ച് ഏഴ് എലിക്കുഞ്ഞുങ്ങളെ ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്. പുരുഷ വിത്തുകോശങ്ങൾ അഥവാ പുരുഷ സ്റ്റെം സെല്ലുകൾ അണ്ഡകോശങ്ങളാക്കി മാറ്റി അതിനെ ബീജസങ്കലനം നടത്തിയാണ് ഈ എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.
സ്വവർഗാനുരാഗികളായ പുരുഷ പങ്കാളികൾക്ക് ഭാവിയിൽ സ്വന്തം കുഞ്ഞെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള സാധ്യതയിലേക്കാണ് ഈ പരീക്ഷണം വിരൽചൂണ്ടുന്നത്. കുഞ്ഞിനു വളരാനുള്ള വാടക ഗർഭപാത്രത്തിന്റെ സഹായം മാത്രം മതിയാവും ഇവർക്ക് സ്വന്തം കുഞ്ഞിന്റെ അച്ഛന്മാരാകാൻ.
Content Highlights: Mice Born Using Egg Cells Derived from Male Cells
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..