മദ്യക്കടകൾ തുറന്നിട്ടും തങ്ങൾക്ക് വിലക്കെന്ന് വ്യാപാരികൾ; മിഠായി തെരുവിൽ പ്രതിഷേധം, സംഘർഷം


അശാസ്ത്രീയമായി ടി.പി.ആര്‍ കണക്കാക്കി കടകള്‍ അടച്ചിടാന്‍ ഉത്തരവിടുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് മിഠായി തെരുവില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചത്. കോവിഡ് നിരക്ക് കൂടിയതിനാല്‍ സി കാറ്റഗറിയിലാണ് നഗരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ 16-ാം തീയതി വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളല്ലാതെ മറ്റൊന്നും തുറക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി വ്യാപാരികള്‍ എത്തിയത്. കടകള്‍ തുറക്കാനെത്തിയാല്‍ കോവിഡ് ലംഘനത്തിന് കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ മിഠായി തെരുവിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച വ്യാപാരികളെ പോലീസെത്തി തടഞ്ഞു. നേരിയ സംഘര്‍ഷത്തിലായി. പലരേയും അറസ്റ്റ് ചെയ്ത് നീക്കി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented