എം.സി. ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു. എം.സി. ജോസഫൈനോട് രാജി വെക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഇവരോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. ജോസഫൈന് രാജിവെക്കണമെന്ന ആവശ്യം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു.
ഒരു ചാനലിന്റെ തത്സമയ ഫോണ്‍ ഇന്‍ പരിപാടിയില്‍, ഗാര്‍ഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പോലീസില്‍ പരാതിപ്പെട്ടോയെന്ന് അവര്‍ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് ഇല്ലെങ്കില്‍ അനുഭവിച്ചോയെന്നാണ് ജോസഫൈന് പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തിയിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..