അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ക്ലബ്ബ് എഫ്.എം. ഒരുക്കിയ വനിതകൾക്കായുള്ള സൗജന്യയാത്ര യാത്രക്കാർക്ക് ഒരേസമയം കൗതുകവും ആവേശകരവുമായ അനുഭവമായി.
കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിൽനിന്ന് രാവിലെ 10-ന് യാത്രയാരംഭിച്ച ‘ഷീ ബസ്’ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തി വൈകുന്നേരം ആറുമണിക്ക് യാത്ര അവസാനിപ്പിച്ചു.
നൂറുകണക്കിന് വനിതായാത്രക്കാർ ഈ സൗജന്യയാത്ര ഉപയോഗപ്പെടുത്താനായെത്തിയപ്പോൾ അവർക്കൊപ്പം കൂട്ടുകൂടാൻ ക്ലബ്ബ് എഫ്.എം. ആർ.ജെ.സും ഉണ്ടായിരുന്നു.
ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ ഷീ ബസ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
സൊലേസ് മെഡികെയർ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. സെയ്ദ് താഹ ബാഫഖി, ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലുക്മാൻ പൊൻമാടത്ത്, കെ.എസ്.ആർ.ടി.സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി.വി. രജിത കുമാരി, ഡിപ്പോ എൻജിനിയർ അബൂബക്കർ, ക്ലബ്ബ് എഫ്.എം. പ്രതിനിധികൾ തുടങ്ങിയവർ ഫ്ലാഗ്ഓഫ് ചടങ്ങിൽ പങ്കെടുത്തു.
Content Highlights: mathrubhumi conducted free bus trip for women on womens day
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..