കോഴിക്കോട് സരോവരം ബയോപാർക്കിലെ മാഞ്ചോട്ടിലിരുന്ന് ആർപ്പൂവിളിച്ചും കളിച്ചും കൂട്ടുകൂടിയും പഠിച്ചും കുട്ടികൾ മാതൃഭൂമിയുടെ ‘അവധിപ്പൂക്കാലം’ ക്യാമ്പ് സജീവമാക്കി. വേനലവധിക്കാലം ആഹ്ലാദത്തിന്റെ പൂക്കാലംതന്നെയെന്ന് ഓർമിപ്പിക്കുന്നതായിരുന്നു അവധിക്കാല ക്യാമ്പ്.
ഫോണും കംപ്യൂട്ടറുമില്ലാതെ പാട്ടുപാടിയും കഥപറഞ്ഞും കുട്ടികൾ ക്യാമ്പിനെ ആഘോഷമാക്കി. പാട്ടും പറച്ചിലും ചിത്രവരയുമെല്ലാം ചേർന്നപ്പോൾ ആവേശം നിറഞ്ഞു. ഗായിക അമ്പിളി ശ്രീനിവാസ് പാടിയപ്പോൾ കുട്ടികൾ ഏറ്റുപാടി. മാതൃഭൂമിയിലെ ആർട്ടിസ്റ്റുകൾ വരയിലൂടെ കഥകൾ മെനഞ്ഞപ്പോൾ കുട്ടികൾ അദ്ഭുതംകൂറി. ഓലകൊണ്ട് പീപ്പിയും പന്തും പാമ്പും ഉണ്ടാക്കിയപ്പോൾ പലർക്കും അത് പുതിയ അനുഭവമായി.
Content Highlights: Mathrubhumi Avadhippookkalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..