പരിസര ശുചീകരണമാണ് മഞ്ജുനാഥിന്റെ ജീവിതചര്യ, മാതൃകയാക്കാം ഈ മനുഷ്യനെ


1 min read
Read later
Print
Share

ഈ സ്വാതന്ത്ര്യദിനത്തിൽ കാസർകോട്ടെ ദേശീയ പാതയോരത്ത് പുലർച്ചകളിലെത്തുന്ന ഒരു പതിവുകാരനെ പരിചയപ്പെടാം. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ പരിസര ശുചീകരണം ജീവിതചര്യയാക്കിയ മഞ്ചുനാഥ് നായ്ക്കാണ് മലയാളികൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്.

കഴിഞ്ഞ ആറേഴ് വർഷമായി കാസർകോട്- മം​ഗളൂരു ദേശീയപാതയിലെ പ്രഭാത കാഴ്ചകളിലുണ്ട് മഞ്ജുനാഥ് എന്ന മനുഷ്യൻ. എന്നാൽ തിരക്കുകൂട്ടി പാഞ്ഞുപോകുന്നതിനിടെ പലരും ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മഞ്ജുനാഥിന്റെ ജീവിതം തുടങ്ങുന്നത് ഇങ്ങനെയാണ്. 61-ാം വയസിലും പതിവുതെറ്റിക്കാതെ വഴിവക്കിലെ കാടും മറ്റുമാലിന്യങ്ങളും വൃത്തിയാക്കാൻ ഒരുമണിക്കൂർ നേരമാണ് മഞ്ജുനാഥ് ചെലവിടുന്നത്.

സ്വതന്ത്ര പരമാധികാര രാജ്യത്ത് പൗരന്മാരുടെ കടമയെ ഓർമിപ്പിക്കുകയാണ് ഇദ്ദേഹം. എല്ലാവരും ഇതുപോലെ ചെയ്താൽ നാട് നന്നാവുമെന്നാണ് മഞ്ജുനാഥ് പറയുന്നത്. ​ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച ശുചീകരണവാരത്തിൽ തുടങ്ങിയതാണ് ഈ സേവനം. പരിസരം വൃത്തിയായി സൂക്ഷിക്കാൻ ഓരോ പൗരനും ശ്രമിച്ച് തുടങ്ങിയാൽ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാമെന്നാണ് തന്റെ ശീലത്തിലൂടെ മഞ്ജുനാഥ് സമൂഹത്തിന് കാട്ടിക്കൊടുക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


04:48

ചെലവ് വെറും 1.22 ലക്ഷം; കാടുപിടിച്ച പഞ്ചായത്ത് കിണര്‍ ബസ് സ്റ്റോപ്പാക്കിയ മെമ്പറും ജനങ്ങളും

Sep 14, 2023


pinarayi

പ്രസംഗം തീരും മുമ്പ് അനൗണ്സ്മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി, പിണങ്ങിയതല്ലെന്ന് വിശദീകരണം

Sep 23, 2023

Most Commented