മംഗളാദേവി ക്ഷേത്രത്തെ ചൊല്ലിയും കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. ക്ഷേത്രം തമിഴ്നാട് പുരാവസ്തു വകുപ്പിന് കൈമാറണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള കണ്ണകി ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. ക്ഷേത്രത്തിന്റെ പൂര്‍ണ അവകാശം ലഭിക്കണമെന്നാവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള കണ്ണകി ട്രസ്റ്റും.
പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ അതിപുരാതനമായ ക്ഷേത്രമാണ് മംഗളാദേവി. ചിത്തിര പൗര്‍ണമി ഉത്സവ നാളുകളില്‍ മാത്രമാണ് ഇവിടെ ഭക്തര്‍ക്ക് പ്രവേശനം. ഈ സമയത്ത് കേരള തമിഴ്നാട് കണ്ണകി ട്രസ്റ്റുകള്‍ സംയുകത്മായാണ് പൂജകള്‍ നടത്തിയിരുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ആര്‍ക്കിയോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തിരിച്ചിറപ്പള്ളി ശാഖയ്ക്ക് കൈമാറണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. നിലവില്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈക്കലാണ് ക്ഷേത്രം. ക്ഷേത്രത്തിലേക്ക് പോകാന്‍ വനം വകുപ്പിന്റെ അനുമതി വേണം.
ട്രസ്റ്റ് അംഗമായ കമ്പം സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ മുഖാന്തരം ഇത് സംബന്ധിച്ച സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് പൂര്‍ണ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കണ്ണകി ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ക്ഷേത്രത്തെ കേരളം പൂര്‍ണമായി അവഗണിക്കുകയാണെന്നാണ് തമിഴ്നാട് കണ്ണകി ട്രസ്റ്റിന്റെ ആരോപണം. എന്നാല്‍ ചേരന് ചെങ്കുട്ടവന്റെ കാലത്ത് നിര്‍മിച്ച മംഗളാദേവി ക്ഷേത്രം ചേരമാര്‍ സമൂഹത്തിന്റെ കുലദൈവമാണെന്നാണ് കേരള കണ്ണകി ട്രസ്റ്റ് അവകാശപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..