ചെറുകുന്ന്: ചെറുകുന്ന് പള്ളിച്ചാലിലുണ്ടായ വാഹനാപകടത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കുതിച്ചെത്തിയ മിനിലോറി ബ്രേക്കിട്ടതോടെ വാഹനത്തിലുണ്ടായിരുന്ന സ്റ്റീൽ കമ്പി തെറിച്ച് റോഡിലേക്ക് വീണു. ഇതിനിടയിൽ കുടങ്ങിയ യുവാവ് കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ചെറുകുന്ന് പള്ളിച്ചാലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശിയായ യുവാവ് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ പഴയങ്ങാടി ഭാഗത്ത് നിന്നും സ്റ്റീൽ കമ്പികൾ കയറ്റി വന്ന മിനിലോറിയാണ് അപകടമുണ്ടാക്കിയത്. സമീപത്തെ സി.സി. ടി.വി.യിൽനിന്നുള്ള ദൃശ്യം ദൃശ്യമാധ്യമങ്ങളിൽ വന്നെങ്കിലും യുവാവ് ആരെന്ന് തിരിച്ചറിയാനായില്ല.
വാഹനം ബ്രേക്ക് ചെയ്തപ്പോൾ ഡ്രൈവർ കാബിന് മുകളിലൂടെ തെറിച്ചുവീണ കമ്പി ചെറുതായി തട്ടി റോഡിൽ വീണ യുവാവ് ചാടിയെണീറ്റ് അതിശയത്തോടെ നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. കമ്പി റോഡിൽവീണത് കാരണം ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു. ശരിയായി കെട്ടിയുറപ്പിക്കാതെ ചരക്കുമായി പോയതാണ് ബ്രേക്ക് ചെയ്തപ്പോൾ ഇത് റോഡിലേക്ക് വീഴാൻ കാരണം.
Content Highlights: Man narrowly escapes from accident while crossing zebra line
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..