കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചതിന് പിടിയിലായ പ്രതി എക്‌സൈസിനെ ഉപദേശിക്കുന്ന വീഡിയോ പുറത്ത്


സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്‌ളോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് എക്സൈസ് പിടിയിലായത്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് വ്‌ളോഗറും പെണ്‍കുട്ടിയും ചര്‍ച്ച ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ‌

ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാൾ എക്സൈസിനോട് പറയുന്നത്. കഞ്ചാവ് ഉപയോ​ഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മരണം വരെ അത് ഉപയോ​ഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറയുന്നുണ്ട്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വ്‌ളോഗറായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ സംസാരിക്കുന്ന ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് ഇരുവരും ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. പ്ലസ്ടു കഴിഞ്ഞുനില്‍ക്കുകയാണെന്നാണ് വീഡിയോയിലുള്ള പെണ്‍കുട്ടി വ്‌ളോഗറോട് പറയുന്നത്. തുടര്‍ന്ന് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇതോടെ പെണ്‍കുട്ടിയുടെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു വ്‌ളോഗറുടെ മറുപടികള്‍.

Content Highlights: malayali vlogger arrested for discussing ganja using in live video with a girl

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented