മലപ്പുറം പൊന്നാനി - കുറ്റിപ്പുറം ദേശീയ പാതയിലെ തവനൂർ പോത്തനൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ കത്തി നശിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. പൊന്നാനിയിൽ നിന്നുള്ള അഗ്നി രക്ഷാസേന പ്രവർത്തകരെത്തി തീയണച്ചു. ഓട്ടോ പൂർണമായും കത്തി നശിച്ചു.

To advertise here,