മലബാര്‍ മേഖലയ്ക്ക് പ്രതീക്ഷ നല്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ഐസക്കിന്റെ ബജറ്റില്‍ ഉള്ളത്. കാപ്പിക്കുള്ള താങ്ങു വിലയും കോഫി പാര്‍ക്കും മെഡിക്കല്‍ കോളേജും വയനാടിനുള്ള സമ്മാനമായി. പാവങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി മലബാറിലെ പിന്നാക്ക മേഖലകള്‍ക്ക് തുണയാകും. കണ്ണൂര്‍ വിമാനത്താവള വികസനവും പ്രവാസിക്ഷേമ പെന്‍ഷനും വടക്കന്‍ കേരളത്തെ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനങ്ങളാണ്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കോഫിപാര്ക്കിലൂടെ വയനാടന്‍ കോഫി ഇക്കൊല്ലം വിപണിയിലെത്തുമെന്ന് ധനമന്ത്രി ഉറപ്പ് നല്കുന്നു. ഇതിനായി കാപ്പി കിലോയ്ക്ക് 90 രൂപ തറവില നിരക്കില്‍ സംഭരിക്കുമെന്നത് വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകും. ഒപ്പം വയനാട് മെഡിക്കല്‍ കോളജ് കിഫ്ബി പദ്ധതിയിലൂടെ പൂര്‍ത്തിയാക്കും.
എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സമുചിതമായ സ്മാരകം സ്ഥാപിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലും കൂടുതല്‍ വികസനമുണ്ടാകും. 5000 ഏക്കര്‍ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..