മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയുടെ ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. വിമത വിഭാഗത്തോടൊപ്പമുള്ള മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും നീക്കാനുള്ള നടപടി ഉദ്ധവ് താക്കറെ ആരംഭിച്ചുകഴിഞ്ഞു.
നിലവില്‍ 16 എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് അയച്ചിട്ടുണ്ട്. നാളെ വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ഇവര്‍ നിലപാട് വ്യക്തമാക്കണം എന്നാണ് നിര്‍ദ്ദേശം. ഇതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി.യും വിമത ശിവസേനാ വിഭാഗവും ഊര്‍ജ്ജിതമാക്കുന്നുണ്ട്.
ഇതിനിടെ വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്ദേ വഡോദരയില്‍വെച്ച് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഭട്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Maharashtra politics, Maharashtra CM, Uddhav Thackeray, devendra fadnavis, Eknath Shinde, Amit Shah
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..