ഗുജറാത്തില്‍ രോഗികള്‍ 2500 കടന്നു; രാജ്യത്തിന്റെ ആശങ്കയായി മാറി മഹാരാഷ്ട്രയും ഗുജറാത്തും


മുംബൈ: ലോക് ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ ആശങ്കയായി മാറുകയാണ് മഹാരാഷ്ട്രയും ഗുജറാത്തും. 24 മണിക്കൂറിനിടെ 778 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 6430 ആയി. എന്‍സിപി മന്ത്രിക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രോഗികള്‍ 2500 കടന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ 40 ശതമാനം ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ്.

അഹമ്മദാബാദില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥയ്ക്ക് വൈറസ് സ്ഥിരീകരിച്ചു. വനിത പോലീസ് സെല്ലിന്റെ ചുമതല വഹിക്കുന്ന എ.സി.പിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗം ഭേതമായി പത്തു ദിവസത്തിനു ശേഷം രണ്ടുപേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഇതിനോടകം 103 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വരും ദിവസങ്ങളില്‍ ഇരുസംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് പ്രത്യേക കേന്ദ്രസമതിയുടെ വിലയിരുത്തല്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented