കെ.കെ.രമയ്ക്ക് എതിരെ എം.എം. മണി നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് ചെയറിൽ ഉണ്ടായിരുന്ന ഇ.കെ.വിജയൻ. സ്പീക്കറുടെ
സെക്രട്ടറിയോടാണ് സി.പി.ഐ എം.എൽ.എ കൂടിയായ ഇ.കെ.വിജയൻ ഇക്കാര്യം പറഞ്ഞത്. 'ശരിക്കും അത് പറയാൻപാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്, സ്പീക്കർ വരുമോ' എന്നായിരുന്നു ഇ.കെ.വിജയൻ സ്പീക്കറുടെ സെക്രട്ടറി ടി മോഹനൻ നായരോട് ചോദിച്ചത്.
കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നെന്നാണ് ചെയറിലുണ്ടായിരുന്ന ഇകെ വിജയൻ അഭിപ്രായപ്പെട്ടത്. മണിയുടെ പരാമർശത്തിനെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സംഭവം. പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായരെ അടുത്തേക്ക് വിളിച്ചാണ് ഇകെ വിജയൻ കാര്യങ്ങൾ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: MM Mani against kk rama
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..