"പേടിക്കണ്ടാ ട്ടാ, എന്റെ ആളുകൾ വന്ന് വേണ്ടത് ചെയ്യൂട്ടാ..." തന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യാനൊരുങ്ങുകയാണെന്ന് സങ്കടം പറയാനെത്തിയ ആമിനയോട് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി പറഞ്ഞ മറുപടിയാണിത്.
കയ്യിലെ തുണ്ടുകടലാസിൽ തന്റെ സങ്കടം കുറിച്ച് നിറകണ്ണുകളോടെയാണ് കാഞ്ഞിരമറ്റം സ്വദേശി ആമിന യൂസഫലിയുടെ മുന്നിലെത്തിയത്. അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്.
"ജപ്തി പാടില്ല, കാശു കൊടുക്കുക, ഡോക്യുമെന്റ് എടുക്കുക, ഇവരെ ഏൽപ്പിക്കുക, വിവരം എന്നെ അറിയിക്കുക," എന്ന് ജീവനക്കാർക്കു നിർദ്ദേശം നൽകി മടങ്ങുന്ന യൂസഫ് അലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൊച്ചിയിൽ ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോൾ ജീവൻ രക്ഷിച്ചവർക്ക് നേരിട്ട് നന്ദി പറയാൻ എത്തിയതായിരുന്നു അദ്ദേഹം. അപകടം നടന്ന സ്ഥലം സന്ദർശിച്ച് ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ട് നന്ദി അറിയിച്ച് സമ്മാനങ്ങൾ നൽകി മടങ്ങുമ്പോഴായിരുന്നു സങ്കടം അറിയിക്കാൻ ആമിന എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..