തൃശൂര്‍: ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ തൃശൂര്‍ പൂരം നടത്താനാവില്ല എന്ന് ഉറപ്പായി. തൃശൂര്‍ പൂരം ചടങ്ങായിപോലും നടത്താന്‍ സാങ്കേതികമായും നിയമപരമായുംകഴിയുന്ന സാഹചര്യമല്ല നിലവിലുളളത്. നിലവില്‍ അഞ്ച് പേര് കൂടുന്നത് വരെ വിലക്കുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് പ്രായോഗികമായ കാര്യമല്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും നാളെ യോഗം ചേരും.
ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ പൂരം പ്രദര്‍ശനം നടത്താനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ലോക്ഡൗണ്‍ അവസാനിക്കുന്ന ദിവസമായ മെയ് മൂന്നിന് തന്നെയായിരുന്നു തൃശൂര്‍ പൂരവും നടക്കേണ്ടിയിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..