തിങ്കളാഴ്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ഓറഞ്ച് ബി മേഖലയില്‍ പെട്ട തിരുവനന്തപുരം ജില്ലയില്‍ പലയിടങ്ങളിലും വലിയ ജനത്തിരക്കും വാഹനപ്രവാഹവും ഉണ്ടായി. ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചതിലെ ആശയക്കുഴപ്പം കാരണമാണ് നഗരത്തിനുള്ളിലേക്ക് വന്‍ വാഹനപ്രവാഹം ഉണ്ടായത്. തിരുവനന്തപുരം ജില്ലയുടെ നഗരാതിര്‍ത്തികളിലാണ് പ്രധാനമായും തിരക്ക് അനുഭവപ്പെട്ടത്.പാപ്പനംകോട്, കിളിമാനൂര്‍ അടക്കം മിക്ക സ്ഥലങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഇതിനു പിന്നാലെ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് വാഹനങ്ങളുടെ വരവ് നിയന്ത്രിക്കാനായത്. തിരുവനന്തപുരം കോര്‍പറേഷന്‍, മലയന്‍കീഴ് പഞ്ചായത്ത്, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവയാണ് തിരുവനന്തപുരത്തെ 3 ഹോട്ട് സ്പോട്ടുകള്‍.ഈ മൂന്നു സ്ഥലങ്ങള്‍ ഒഴിച്ചുള്ള ബാക്കിയെല്ലായിടത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നുതുടങ്ങി.അനുവദിക്കപ്പെട്ട കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..