കോഴിക്കോട്: സംസ്ഥാനത്തെ ഐസ് നിര്‍മ്മാണ ഫാക്ടറികള്‍ പ്രതിസന്ധിയില്‍. മത്സ്യങ്ങൾ സൂക്ഷിക്കുന്നതിനും ഭക്ഷ്യ ആവിശ്യങ്ങൾക്ക് ഐസ് നിർമിക്കുന്ന 700 ഓളം ഫാക്ടറിക്കുളാണ് സംസ്ഥാനത്തുള്ളത്. മത്സ്യ മേഖല സജീവമല്ലാത്തതിനാലും കടകൾ അടഞ്ഞുകിടക്കുന്നതിനാൽ ഭക്ഷ്യ ആവിശ്യങ്ങൾക്കും ഐസിന് ആവശ്യക്കാറില്ല.
ഫാക്ടറി ദിവസങ്ങളോളം അടച്ചിടുന്നത് യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കാനിടയാക്കും. ഇടയ്ക്കിടെ പ്രവര്‍ത്തിപ്പിക്കുന്നതിന് വലിയ തോതില്‍ വൈദ്യുതിയും ചെലവാകും. ലോക്ക് ഡൗൺ തീരുമ്പോഴേക്കും വന്‍ സാമ്പത്തിക നഷ്ടമാണ് ഐസ് ഫാക്ടറികളെ കാത്തിരിക്കുന്നത്. മഴക്കാലവും ട്രോളിങ് നിരോധനവും വരുന്നതോടെ ഐസിന് ആവശ്യക്കാർ ഇല്ലാതാകും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..