കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഹ്രസ്വദൂര യാത്രയ്ക്ക് പൊതു ഗതാഗതം അനുവദിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് യാത്രചെയ്യാന്‍ ഇനി പാസ് വേണ്ട. ജലഗതാഗതം ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.സമീപത്തല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നതിന് പോലീസ് സ്റ്റേഷനില്‍നിന്നോ കളക്ടറില്നിന്നോ അനുമതിനേടണം.
അവശ്യസര്‍വീസുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇതുബാധകമല്ല. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്രചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് കളക്ടറില്നിന്നോ പോലീസ് മേധാവിയില്‍നിന്നോ വാങ്ങണം. അടച്ചിടല്‍ കേന്ദ്രസര്‍ക്കാര്‍ മേയ് 31 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അനുവദനീയമായ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ വ്യക്തതത വരുത്തിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..