ലോക്ഡൗണ്‍ നീണ്ടതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ബ്യൂട്ടീഷ്യന്മാര് ദുരിതത്തില്‍
ലോക്ഡൗണ്‍ നീണ്ടതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ബ്യൂട്ടീഷ്യന്മാര് ദുരിതത്തിലാണ്. മാര്‍ച്ച് 15 മുതല്‍ തന്നെ ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചെങ്കിലും വാടകയും വൈദ്യുതിചാര്ജുമടക്കം ഭീമമായ തുക നല്‍കേണ്ട അവസ്ഥയിലാണിവര്‍. അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് യാതൊരു സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ബ്യൂട്ടീഷ്യന്മാര് പറയുന്നു.
സമൂഹവ്യാപനം തടയുന്നതിനായി പുറത്തിറക്കിയ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും തങ്ങളും അംഗീകരിക്കുന്നു. നിലവില്‍ അസംഘടിത തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പ്രത്യേകം ക്ഷേമപദ്ധതികളില്ല. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ക്ഷേമപാക്കേജുകളും ഇളവുകളും നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..