തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനുള്ള സമയം അവസാനിക്കാനിരിക്കെ യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യം നല്‍കുകയാണ് എല്ലാ മുന്നണികളും. എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ഇക്കുറി എല്‍.ഡി.എഫിന് വേണ്ടി കളത്തിലിറങ്ങുന്ന മീനാക്ഷി തമ്പിയാണ്.
എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയംഗമായ മീനാക്ഷി മൂവാറ്റുപുഴ മുന്‍സിപ്പല്‍ വാര്‍ഡ് 20-ലാണ് ജനവിധി തേടുന്നത്. എല്‍.ഡി.എഫിന് വേണ്ടി കഴിഞ്ഞ തവണ അച്ഛന് മത്സരിച്ച് പരാജയപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് മകള്‍. ഒരുമാസം മുന്‍പാണ് മീനാക്ഷിക്ക് 21 വയസ് പൂര്‍ത്തിയായത്.
ബാലസംഘത്തിലൂടെയാണ് മീനാക്ഷി സംഘടനാപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നിന്നും ഗണിതത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി നിയമപഠനത്തിന് തയ്യാറെടുക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം തേടിയെത്തുന്നത്. എന്താവശ്യത്തിനും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് മീനാക്ഷി വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..