വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. ഇത്തവണ മരത്തിന് മുകളിലാണ് പുലിയെ കണ്ടത്. വയനാട് മേപ്പാടി കടൂരില്‍ ക്വാറി വളവില്‍ ഞായറാഴ്ച രാത്രിയോടെ വഴിയാത്രക്കാരാണ് മരത്തിന് മുകളില്‍ പുലിയെ കണ്ടത്. ഉടന്‍തന്നെ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശത്ത് അറവ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ രാത്രികാലങ്ങളില്‍ പുലി അടക്കമുള്ള വന്യമൃഗങ്ങള്‍ പതിവായി എത്താറുണ്ടെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
മേപ്പാടിയില്‍ തന്നെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരു പുലി കെണിയില്‍ കുടുങ്ങിയിരുന്നു. മേപ്പാടി കള്ളാടി വെള്ളപ്പന്‍കുണ്ടിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലായിരുന്നു അന്ന് പുലി കുടുങ്ങിയത്.
Content Highlights: Leopard found in the top of a tree in Meppadi Wayanad Kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..