ലത മങ്കേഷ്കര്‍- ഒരു മനോഹര ഗാനമായി എട്ടുപതിറ്റാണ്ടുകാലം സംഗീതാസ്വാദകരുടെ മനസ്സിനെ കുളിര്‍പ്പിച്ച ശബ്ദ സൗകുമാര്യം. സംഗീതമെന്ന മൂന്നക്ഷരത്തിനോട് ഇത്രമേല്‍ ഇഴുകിച്ചേര്‍ന്ന പേരാണത്. അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയും കൊണ്ട് ഇന്ത്യക്കകത്തും പുറത്തും ലതാ മങ്കേഷ്കര്‍ ആരാധകരെ സ്വന്തമാക്കി. ആനന്ദത്തിലും വിരഹത്തിലും പ്രണയത്തിലും സംഗീതം കൊണ്ട് അവരെ വാരിപ്പുണര്‍ന്നു.
എണ്പതു വര്‍ഷത്തെ സംഗീതയാത്രയില്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി. വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ലതാജി ആലപിച്ചു.
1929 സെപ്റ്റംബര്‍ 28 ന് സംഗീതജ്ഞനായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കര്‍, ഷേവന്തി മങ്കേഷ്കര്‍ എന്നിവരുടെ മകളായി ജനിച്ചു. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്കര്‍. മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവര്‍ സഹോദരങ്ങള്‍. ഹേമ എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് ലതയെന്ന പേരുമാറ്റി. പില്ക്കാലത്ത് ഇന്ത്യന്‍ സംഗീതലോകം ഏറ്റെടുത്ത പേര്. അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാം വയസ്സില്‍ അച്ഛന്റെ സംഗീതനാടകങ്ങളില്‍ ബാലതാരമായി അരങ്ങിലെത്തി. 1942ല്‍ തന്റെ പതിമൂന്നാം വയസ്സിലാണ് ലത സംഗീതജീവിതം ആരംഭിച്ചത്. നസന്ത് ജോഗ്ലേക്കറിന്റെ കിതി ഹസാല്‍ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യമായി പാടിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..